Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 2:35 am

Menu

Published on February 21, 2014 at 4:50 pm

സരിത എസ് നായര്‍ ജയിൽ മോചിതയായി

saritha-nair-released-from-jail

തിരുവനനന്തപുരം: സോളാർ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിത എസ് നായർ ജയിൽ മോചിതയായി.എട്ടു മാസത്തെ തടവു ജീവിതത്തിനൊടുവില്‍ ആണ് ഇവര്‍ പുറത്തിറങ്ങുന്നത്. സരിതയെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് വന്നതിനു ശേഷം അട്ടകുളങ്ങര ജയിലിൽ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുകയായിരുന്നു.ചാർജ് ചെയ്യപ്പെട്ടിരുന്ന 32 കേസുകളിലും ജാമ്യം ലഭിച്ചതിനാലാണ് സരിത ജയിൽ മോചിതയായത്.1 ലക്ഷം രൂപയുടെ ജാമ്യ തുക കെട്ടിവച്ചാണ് സരിത ജയില്‍ നിന്നും ഇറങ്ങിയിട്ടുള്ളത്. തിരുവനന്തപുരത്തെ വാടകവീട്ടിലേക്കായിരിക്കും സരിത പോകുക.ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സരിത മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജയിലില്‍ കിടക്കുമ്പോള്‍ ജാമ്യത്തുകയായ ഒരുലക്ഷം രൂപ എവിടെ നിന്നാണ് സരിതയ്ക്ക് ലഭിച്ചതെന്ന ചോദ്യം ബാക്കി നിൽക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News