Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 6:39 am

Menu

Published on February 25, 2014 at 11:59 am

ഷാരൂഖ് അഭിഷേകിന് നല്‍കിയ സര്‍പ്രൈസ്..?

shah-rukh-surprises-abhishek-bachchan-with-a-special-gift

സ്നേഹിക്കുന്നവരെ സന്തോഷിപ്പിക്കുവാൻ  വേണ്ടി എന്ത്‌ ചെയ്യാനും മടിയില്ലാത്ത വ്യക്തിയാണ്  ഷാരൂഖ് ഖാൻ. തൻറെ  അടുത്ത സുഹൃത്തുക്കളില്‍ ഒരാളും ബോളിവുഡ് നടനുമായ അഭിഷേകിനെ സന്തോഷിപ്പിക്കുവാൻ വേണ്ടി അത്ഭുതപ്പെടുത്തുന്ന ഒരു സമ്മാനമാണ് ഷാരൂഖ് നല്‍കിയത്. 12 ലക്ഷം രൂപയുടെ ഒരു ബൈക്ക്.ജുഹുവിലെ ബംഗ്ലാവില്‍ പോയാണ് ഷാരൂഖ് ബൈക്ക് അഭിഷേകിന് സമ്മാനിച്ചത്. അതിനുശേഷം ഇരുവരും ആ ബൈക്കില്‍ യാത്ര ചെയ്‌തെന്നും പറയുന്നു.സമ്മാനം കണ്ട് അഭിഷേക് ഞെട്ടി എന്ന് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നു. ഷാരൂഖും അഭിഷേകും 2009ല്‍ കരണ്‍ ജോഹറിന്റെ കഫി അല്‍വിദ നാ കെഹ്‌നയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. പക്ഷേ കിങ് ഖാനെയും ഭാര്യ ഗൗരിയെയും അഭിഷേക്- ഐശ്വര്യ റായ് വിവാഹത്തിന് 2007ല്‍ ക്ഷണിച്ചിരുന്നില്ല. പിന്നീട് 2011ല്‍ കരണ്‍ ജോഹര്‍ തന്റെ ജന്മദിനാഘോഷത്തിന് ഐശ്വര്യയേയും ഷാരൂഖിനെയും ക്ഷണിച്ചിരുന്നു. ഇവിടെവച്ച് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് വീണ്ടും സൗഹൃദം ആരംഭിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
l

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News