Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on February 25, 2014 at 3:25 pm

അഞ്ചലില്‍ പിടിയിലായ സ്ഫോടനകേസ് പ്രതി കൊടും തീവ്രവാദിയെന്ന് തമിഴ്‌നാട് സി.ബി.സി.ഐ.ഡി

police-arrested-a-man-in-anchal

തിരുനെല്‍വേലി:കൊല്ലം ജില്ലയിലെ അഞ്ചലില്‍ സ്ഫോടനകേസിൽ പിടിയിലായ തിരുനല്‍വേലി മേലേപ്പാളയം സ്വദേശി ‘പറവൈ ബാദുഷ’ എന്ന കെ.ഷാഹുല്‍ഹമീദ്‌ (27) കൊടും തീവ്രവാദിയാണെന്ന് തമിഴ്‌നാട് സി.ബി.സി.ഐ.ഡി.അറിയിച്ചു.കോയമ്പത്തൂര്‍, ബംഗളൂരു സ്ഫോടനക്കേസ് ഉള്‍പ്പടെ നിരവധി സ്ഫോടനക്കേസുകളില്‍ പ്രതിയായ ഇയാള്‍ കേരളത്തിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമം നടത്തിയിരുന്നെന്ന് സി.ബി.സി.ഐ.ഡി പറഞ്ഞു. ഇയാളെ ആദ്യം ചോദ്യം ചെയ്തപ്പോൾ കേരളത്തിലുള്ള യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞു.കൂടാതെ ഇയാൾക്ക് സഹായം ചെയ്ത് കൊടുത്ത 5 മലയാളികള്‍ നിരീക്ഷണത്തിലാണെന്നും ഉടനെ അവരെ പിടികൂടുമെന്നും തമിഴ്‌നാട് സി.ബി.സി.ഐ.ഡി. അറിയിച്ചു.ബാദുഷ ഏഴു മാസമായി അഞ്ചലിലും പരിസരത്തും ജോലി ചെയ്തു വരികയായിരുന്നു. ഒന്നരമാസമായി നാസറുദ്ദീൻ എന്നയാളുടെ ഇറച്ചിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു ഷാഹുല്‍ഹമീദ്‌.പ്രതിയെ തിരുനല്‍വേലി പാളയംകോട്ട ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തിട്ടുണ്ട്.

Loading...

Comments are closed.

More News