Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on February 27, 2014 at 9:49 am

അച്ഛനാവാൻ പോകുന്നുവെന്ന് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് വെളിപ്പെടുത്തൽ

prithviraj-going-to-be-a-father

തിരുവനന്തപുരം: താൻ അച്ഛനാവാൻ പോകുന്നുവെന്ന കാര്യം പൃഥ്വിരാജ് തന്നെ അൽപസമയം മുമ്പ് തന്റെ ഫേസ് ബുക്ക് പെജിലൂടെ വെളിപ്പെടുത്തി.സുപ്രിയ അമ്മയാവാന്‍ ഒരുങ്ങിയതായി ഫേസ്ബുക്ക് പോസ്റ്റില്‍ പൃഥ്വിരാജ് അറിയിച്ചു.താൻ അച്ഛനാവാൻ പോകുന്ന വിവരം മറ്റുള്ളവര്‍ പറഞ്ഞ് അറിയാതിരിക്കാനാണ് താന്‍ തന്നെ ഈ വിവരം അറിയിക്കുന്നതെന്നും,തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി കാത്തിരിക്കുകയാണെന്ന് താരം പറഞ്ഞു.താനും സുപ്രിയയും വളരെ സന്തോഷത്തിലാണെന്നും എല്ലാവരും തങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.2011 ഏപ്രില്‍ 25 നായിരുന്നു ബി.ബി.സി ലേഖികയായ സുപ്രിയയെ പൃഥ്വിരാജ് ജീവിത സഖിയാക്കിയത്.

Loading...

Comments are closed.

More News