Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:12 pm

Menu

Published on February 28, 2014 at 2:06 pm

എ.ആർ.റഹ്മാനെ അധിക്ഷേപിച്ച് ബോളിവുഡ് നടൻ സല്‍മാന്‍ഖാന്‍

salman-khan-terms-ar-rahman-as-average

ന്യൂഡല്‍ഹി:ബോളിവുഡ് നടൻ സൽമാൻഖാൻ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ.ആർ.റഹ്മാനെ പരസ്യമായി അധിക്ഷേപിച്ചു.കേന്ദ്രമന്ത്രി കപില്‍ സിബല്‍ എഴുതിയ വരികൾക്ക് എ.ആര്‍. റഹ്മാന്‍ ഈണം നല്‍കിയ ആല്‍ബത്തിന്റെ പ്രകാശന വേളയിലാണ് സംഭവം നടന്നത്. വേദിയിൽ സൽമാൻഖാൻ നടത്തിയ പ്രസംഗത്തിൽ കപില്‍ സിബല്‍ എഴുതിയ വരികൾ വളരെ മനോഹരമാണെന്നും എന്നാല്‍ വെറും ശരാശരിക്കാരനായ റഹ്മാന്റെ സംഗീതം ആ വരികള്‍ക്കു ഇടിവുവരുത്തിയെന്നും താരം പറഞ്ഞു. തന്റെ അടുത്ത ചിത്രത്തില്‍ സഹകരിച്ച് റഹ്മാന്‍ എല്ലാം പഠിക്കട്ടെയെന്നും താനും റഹ്മാനുമായി ”ജയ്‌ഹോ” എന്ന ഒരു പദത്തിൽ മാത്രമേ സാമ്യമുള്ളു എന്നും സൽമാൻഖാൻ പ്രസംഗത്തിൽ പറഞ്ഞു.എന്നാൽ ഈ വാക്കുകളോട് പ്രതികരിക്കാൻ എ.ആർ.റഹ്മാൻ തയ്യാറായില്ല.ഇത്രയൊക്കെ സൽമാൻ തന്നെ അധിക്ഷേപിച്ചിട്ടും കപില്‍ സിബലിനും സൽമാനുമൊപ്പം ഫോട്ടോയ്ക്കു പോസുചെയ്യാനുള്ള മര്യാദ എ.ആർ.റഹ്മാൻ കാണിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News