Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 3:56 pm

Menu

Published on March 1, 2014 at 12:35 pm

മകന് വൃക്ക ദാനം നൽകിയ പിതാവ് മരിച്ചു

father-donates-kidney-to-sonafter-father-dead

മണ്‍റോത്തുരുത്ത്:മകൻറെ ജീവൻ രക്ഷിക്കാനായി വൃക്ക ദാനമായി നൽകിയ പിതാവ് മരിച്ചു.വില്ലിമംഗലം മണക്കേല്‍ കിഴക്കതില്‍ കൂലിപ്പണിക്കാരനായ ഓമനക്കുട്ടനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്​പത്രിയിൽ നടന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം മരിച്ചത്.ഇയാളുടെ മകൻ ദിലീപ് കുമാറിനാണ് വൃക്ക നൽകിയത്.മൂന്നര വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുജറാത്തിലെ ഒരു ടൈൽ ഫാക്ടറിയിൽ ജോലിക്ക് പോയ ദിലീപ് ഒരുവര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ ശേഷം വീണ്ടും തിരിച്ചുപോയി.എന്നാൽ അസുഖബാധിതനായി വീണ്ടും നാട്ടിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.ദിലീപിൻറെ രണ്ടു വൃക്കകളും തകരാറിലായിരുന്നു.ഒമാനക്കുട്ടന്റെ വൃക്ക ദിലീപിന് മാറ്റിവെക്കാനാവുമെന്ന് പരിശോധനയിൽ കണ്ടെത്തി.എന്നാൽ ഓമനക്കുട്ടന് മഞ്ഞപ്പിത്തം ബാധിച്ചതിനാൽ ശസ്ത്രക്രിയ വൈകുകയായിരുന്നു.ഡയാലിസിസിലൂടെയായിരുന്നു പിന്നീട് ഒന്നര വർഷത്തോളം ദിലീപിൻറെ ജീവൻ നിലനിർത്തിയിരുന്നത്. അതിനു ശേഷം കഴിഞ്ഞ 19ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.ശസ്ത്രക്രിയ കഴിഞ്ഞ അടുത്തദിവസം തന്നെ ദിലീപിന് ബോധം വന്നു.എന്നാൽ അബോധാവസ്ഥയിലായിരുന്ന ഓമനകുട്ടൻ 25ന് രാവിലെ മരിക്കുകയായിരുന്നു. ഓമനക്കുട്ടന് ദിലീപിനെ കൂടാതെ രണ്ട് പെണ്‍കുട്ടികൾ കൂടിയുണ്ട്.വത്സലയാണ് ഭാര്യ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News