Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍: കന്നഡ സിനിമയിലെ യുവനായികയായ വിന്ധ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു.പ്രണയപരാജയമാണ് നടിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.എഴുപതോളം ഉറക്കഗുളികകള്‍ വിഴുങ്ങിയാണ് വിന്ധ്യ ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്.ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലായിരുന്ന നടിയെ അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ബംഗളൂരുവിലെ ലേഡി കുര്‍സന്‍ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച രാവിലെയോടെ ആത്മഹത്യാശ്രമം നടത്തിയ നടി രാത്രിയിലും അബോധാവസ്ഥയിലാണ്.ഏതാണ്ട് ഒരു വര്‍ഷത്തോളമായി മഞ്ജുനാഥ് എന്നൊരു ചെറുപ്പക്കാരനുമായി വിന്ധ്യ പ്രണയിത്താലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസമായി ഇവര്‍ തമ്മില്‍ അത്ര രസത്തിലായിരുന്നില്ല.കാഴ്ചശക്തിയില്ലാത്തവരാണ് വിന്ധ്യയുടെ അച്ഛനും അമ്മയും.ഇവരെ അയല്‍ക്കാരാണ് വിന്ധ്യ കഴിയുന്ന ആശുപത്രിയില്‍ എത്തിച്ചതും ശുശ്രൂക്ഷിക്കുന്നതും.ഷിമോഗയില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ച വിന്ധ്യ ‘മനത മറയെല്ലി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.ഈ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.
Leave a Reply