Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ :ബോളിവുഡ് ഗ്ലാമർ താരം ബിപാഷ ബസു വിവാഹിതയാകാൻ പോകുന്നു. ബോളിവുഡിലെ തന്നെ നായക നടനായ ഹര്‍മ്മന്‍ ബെവ്ജയെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നത്.ബിപാഷ തൻറെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ഈ വാർത്ത പുറത്തു വിട്ടത്.ഒരു വർഷത്തിലേറെയായി ഞങ്ങൾ പ്രണയത്തിലായിരുന്നെന്ന് രണ്ടു പേരും പറഞ്ഞിരുന്നു.ഹര്‍മ്മാന്റെ പുതിയ ചിത്രമായ ഡിഷ്‌ക്യൂം റിലീസ് ആയതിനു ശേഷമായിരിക്കും ഇവരുടെ വിവാഹ നിശ്ചയം ഉണ്ടാകുക.ഗ്ലാമർ വേഷങ്ങളിലൂടെയാണ് ബിപാഷ ബോളിവുഡിൽ തൻറെ സ്ഥാനം ഉറപ്പിച്ചത്.’ജിസം’എന്ന ചിത്രത്തിനു ശേഷം ജോണ്‍ എബ്രഹാമുമായി ബിപാഷ പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു.എന്നാൽ ഇവർ പിന്നീട് അകലുകയായിരുന്നു. ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്ന ബിപാഷ ഇപ്പോൾ അഭിനയ സാധ്യതയുള്ള വേഷങ്ങൾ മാത്രമാണ് ചെയ്യുന്നത്. ബോളിവുഡിലെത്തി വർഷങ്ങളായിട്ടും ഹെർമൻ ബെവ്ജയ്ക്ക് ഒരു ഹിറ്റ് ചിത്രം പോലും ഇതുവരെ ഉണ്ടായിട്ടില്ല.
Leave a Reply