Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 12:03 pm

Menu

Published on March 7, 2014 at 3:10 pm

ഷീല ദീക്ഷിത്തിനെ വിമർശിച്ച റീമ കല്ലിങ്കലിനെ തെറി വിളിച്ച് കെ എസ് യു ഫേസ്ബുക്കിൽ

ksu-activist-against-rima-kallingal

മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിറക്കിയ നടി റീമ കല്ലിങ്കലിനെതിരെ കെ എസ് യു പ്രവർത്തകർ രംഗത്തെത്തി. കെ എസ് യു വിൻറെ ഔദ്യോഗിക ഫേസ്ബുക്കിലാണ് റിമയെ തീർത്തും അവഹേളിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുന്നത് .ഷീലാ ദീക്ഷിത് ഗവര്‍ണര്‍ ആകുന്നുവെന്ന വാര്‍ത്താകുറിപ്പിന്റെ ചിത്രത്തോടൊപ്പം ഷീലാ ദീക്ഷിത് കേരളത്തിലേയ്ക്ക് വരികയാണ്.എല്ലാ വനിതാ മാധ്യമപ്രവര്‍ത്തകരോട് ജാഗ്രരൂകരായിരിക്കാനും വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ കയറാനുമുള്ള മുന്നറിയിപ്പുമായിരുന്നു റീമ ഫേസ്ബുക്ക് പോസ്റ്റിലിട്ടത്. ഇതിനെതിരെ കെ എസ് യു പ്രവർത്തകർ റീമ കല്ലിങ്കലിന്റെ അശ്ലീല പോസ്റ്റുകളുമായി അല്‍പ വസ്ത്രധാരി എന്ന് വിളിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.അൽപ വസ്ത്രധാരിയായി സിനിമയിൽ അഭിനയിക്കുന്ന റീമയ്ക്ക് എന്ത് യോഗ്യതയാണ് ഷീല ദീക്ഷിത്തിനെ വിമർശിക്കാൻ എന്നാണ് പോസ്റ്റിൽ ചിലർ ചോദിച്ചത്.ഡൽഹിയിൽ ബസ്സിനുള്ളിൽ വച്ച് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതിനെ കുറിച്ച് സ്ത്രീകള്‍ ആറുമണിക്കുമുമ്പ് വീട്ടിനുള്ളില്‍ കയറണമെന്ന് ഷീല ദീക്ഷിത് അഭിപ്രായപ്പെട്ടിരുന്നു.ഇതിൻറെ മറുപടിയായാണ് റീമ കല്ലിങ്കൽ ഷീല ദീക്ഷിത്തിനെതിരെ ഫേസ്ബുക്കിലൂടെ പോസ്റ്റിട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News