Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 7:14 am

Menu

Published on March 8, 2014 at 12:19 pm

മകളുടെ ഫേസ്ബുക്ക് പോസ്റ്റ്‌ കാരണം അച്ഛന് നഷ്ടമായത് 48 ലക്ഷം രൂപ…!!!

daughters-facebook-post-botches-dads-80000-court-settlemen

ഫ്ലോറിഡ :സ്വന്തം  മകളുടെ ഫേസ്ബുക്ക് ഉപയോഗം കാരണം തനിക്ക് ഇത്രയും വലിയ നഷ്ടം ഉണ്ടാകുമെന്ന് പാവം അച്ഛന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല .അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം നടന്നത്.ഫ്ലോറിഡയിലെ ഗള്ളിവര്‍ പ്രീപാരറ്ററി സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ആയ പാട്രിക് സ്നായയ്ക്കാണ് മകളുടെ ഫേസ്ബുക്ക് പോസ്റ്റ്‌ കാരണം വൻ തുക നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്.പാട്രിക് ജോലിചെയ്യുന്ന സ്കൂളിനെ കുറിച്ച് മകള്‍ എമലി സ്നായി ഫേസ്ബുക്കില്‍ മോശം പോസ്റ്റ്‌ ഇട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത് .സക്ക് ഇറ്റ്‌ എന്നായിരുന്നു മകള്‍ പോസ്റ്റ്‌ ചെയ്തത്. അച്ഛന്‍ പ്രിന്‍സിപ്പല്‍ ആയ സ്കൂളിനെ കുറിച്ച് തന്നെയാണ് മകളുടെ തെറി പ്രയോഗം പുറത്ത് വന്നത്. സ്കൂള്‍ അധികൃതര്‍ സംഭവം ഗൌരവത്തോടെ എടുത്തതോടെ അച്ഛനും മകളും കുടുങ്ങുകയായിരുന്നു.തുടര്‍ന്ന് പോസ്റ്റ്‌ കണ്ടവര്‍ വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയും സ്കൂളിനെ അപമാനിച്ച് പോസ്റ്റ്‌ ഇട്ടതിന്റെ പേരില്‍ അധികൃതര്‍ പാട്രിക്കിനെതിരെ മാനനഷ്ടത്തിനു കേസ് എടുക്കുകയുമായിരുന്നു .തുടര്‍ന്നാണ്‌ പാട്രിക് 80,000 ഡോളര്‍ അഥവാ 48 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത്

Loading...

Leave a Reply

Your email address will not be published.

More News