Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എരുമേലി: ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ട് നവവധു അയല്‍വാസിയായ കാമുകനൊപ്പം മുങ്ങി.ഇരുമ്പൂന്നിക്കര സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് ഇരുപതുകാരനായ കാമുകനൊപ്പം മുങ്ങിയത്. കല്ല്യാണം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞതിനു ശേഷം പെണ്ണിന്റെ വീട്ടില്‍ വിവാഹ സത്കാരത്തിനെത്തിയതായിരുന്നു യുവതിയും ഭര്‍ത്താവും. വീട്ടിലെത്തി കുറച്ചു മണിക്കൂറിനു ശേഷം ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ട് ബൈക്കില്‍ വന്ന കാമുകനൊപ്പം യുവതി മുങ്ങുകയായിരുന്നു.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ഇരുവരെയും കണ്ടെത്തിയെങ്കിലും യുവതിയുടെ ആഗ്രഹപ്രകാരം കാമുകനൊപ്പം പോകാന്‍ പോലീസ് സമ്മതിക്കുകയും ചെയ്തു.തങ്ങള്‍ ഏറെ ക്കാലത്തെ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാര്‍ നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.
Leave a Reply