Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാഷ്ട്രീയ പ്രവർത്തനത്തിലേക്കിറങ്ങുന്ന നടൻ ജഗദീഷ് സിനിമാഭിനയം നിർത്താൻ പോകുന്നു.ഏപ്രിൽ 10 ന് ആരംഭിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ ജഗദീഷിൻറെ പേരുമുണ്ട്.പൊതുപ്രവർത്തനവും സിനിമയും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്നറിയാവുന്നത് കൊണ്ടാണ് താൻ സിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതെന്ന് ജഗദീഷ് പറഞ്ഞു.കോണ്‍ഗ്രെസ്സിനു വേണ്ടി പ്രചരണരംഗത്ത് സജീവമായി ഉണ്ടാകുമെന്നും പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ ഇന്നസെൻറിനെതിരെ ചാലക്കുടിയിൽ മത്സരിക്കാൻ തയ്യാറാണെന്നും ജഗദീഷ് പറഞ്ഞു.കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിനായി ജഗദീഷ് പ്രചരണത്തിനിറങ്ങിയിട്ടുണ്ടായിരുന്നു.
Leave a Reply