Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 4:53 am

Menu

Published on March 11, 2014 at 12:14 pm

സല്‍മാന്‍ ഖാന്‍ വിവാഹിതനാകുന്നു….വധു റുമേനിയക്കാരി…!!!

salman-khan-to-marry-girlfriend-iulia-vantur-in-2014

മുംബൈ: ബോളിവുഡിലെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ വിവാഹിതനാകുന്നുവെന്ന് വാർത്ത.മോഡലും നടിയുമായ റുമാനിയന്‍ സുന്ദരി ലൂലിയ വന്‍ററിനെയാണ്   സല്‍മാന്‍ വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സല്‍മാനുമായി അടുത്ത വൃത്തങ്ങളാണ് വിവാഹവാര്‍ത്ത‍ പുറത്തുവിട്ടത്.സല്‍മാന്‍ നിര്‍മ്മിച്ച ഒരു ചിത്രത്തില്‍ ഐറ്റം ഡാന്‍സ്‌ ചെയ്യാന്‍ വന്ന സമയമാണ് ഇരുവരും കാണുന്നതും അടുക്കുന്നതും.അതേസമയം ലൂലിയയുടെ രണ്ടാം വിവാഹമാണ് ഇതെന്നും പറയപ്പെടുന്നു.താനിപ്പോള്‍ ഒരു പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണെന്ന് സല്‍മാന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതാദ്യമായാണ് തന്റെ ജീവിതത്തില്‍ ഇങ്ങനെയെന്നും സല്‍മാന്‍ പറയുന്നു. കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി താന്‍ വിലപിക്കുകയായിരുന്നു. എന്നാല്‍ ആ വിലാപങ്ങള്‍ക്ക് ഉടന്‍ തന്നെ ഒരു അന്ത്യമുണ്ടാകുമെന്നും സല്‍മാന്‍ പറയുന്നുണ്ട്. സല്‍മാന്റെ പിതാവ് ഒരു പത്താനിയാണ്. അമ്മ ഹിന്ദുവും. രണ്ടാനമ്മ ക്രിസ്ത്യാനി, സഹോദരി ഭര്‍ത്താവ് പഞ്ചാബി. താന്‍ പുറത്ത് നിന്ന് ഒരാളെ തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ പറയുന്നു.ഐശ്വര്യാറായ് മുതല്‍ കത്രീന കൈഫ് വരെ സല്‍മാന്റെ കാമുകിമാരായി വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ ഇനി ഇങ്ങനെ പ്രേമിച്ചു നടക്കാന്‍ താനില്ലെന്ന് സല്‍മാന്‍ വ്യക്തമാക്കിക്കഴിഞ്ഞു.ഈ വര്‍ഷം അവസാനം തന്നെ വിവാഹം ഉണ്ടാകുമെന്നാണറിയുന്നത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News