Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ്: കന്യകാത്വത്തെ സംശയിച്ച് അഞ്ച് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊന്ന ഇസ്ലാം മത പണ്ഡിതനെ സൗദി കോടതി വെറുതെ വിട്ടു. പത്ത് ലക്ഷം റിയാല്‍ ചോരപ്പണം കുട്ടിയുടെ മാതാവിന് നല്‍കാമെന്ന് കൊലയാളിയായ പുരോഹിതന്‍ ഉറപ്പ് നല്‍കിയതോടെയാണ് ഇയാളെ വെറുതെ വിട്ടത്.സൗദി അറേബ്യയിലെ പ്രസിദ്ധനായ മതപുരോഹിതരില്‍ ഒരാളായ ഫൈഹാന്‍-അല്‍-ഖാമ്ദി എന്നയാളാണ് അരുംകൊലയ്ക്ക് ശേഷം ജയില്‍ മോചിതനായത്.ലാമ എന്ന അഞ്ചു വയസുകാരിയാണ് പിതാവിന്റെ കൊടുക്രൂരതകള്‍ക്കിരയായി മരിച്ചത്. പെണ്‍കുട്ടി കന്യകയല്ലെന്ന് മതപണ്ഡിതന്‍ വിശ്വസിച്ചിരുന്നു.പലതവണ ഇയാള്‍ കുഞ്ഞിനെ ബലാത്സംഗം ചെയ്തു.കൊടിയ ശാരീരിക മര്‍ദ്ദനങ്ങളേറ്റ് കുഞ്ഞിന്റെ തലച്ചോറുള്‍പ്പടെയുള്ള പ്രധാന അവയവങ്ങള്‍ തകരാറിലായി. കന്യകത്വം പരിശോധിയ്ക്കുന്നതിനായി കുട്ടിയെ ഡോക്ടറെ പോലും കാണിച്ചിരുന്നു. ശാരീരിക പീഡനങ്ങളെത്തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടി പത്ത് മാസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്.പുരോഹിതന്റെ മോചനത്തെത്തുടര്‍ന്ന് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിയ്ക്കുന്നത്.
Leave a Reply