Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 1:21 pm

Menu

Published on March 12, 2014 at 1:08 pm

സരിതയ്ക്ക് പിന്തുണയുമായി രഞ്ജിനി ഹരിദാസ് രംഗത്ത്

ranjnji-haridas-supports-saritha-s-nair

കൊച്ചി:കേരളത്തിലെ വിവാദ നായിക സരിത എസ് നായര്‍ക്ക് പിന്തുണയുമായി സിനിമാ താരവും അവതാരകയുമായ  രഞ്ജിനി ഹരിദാസ് രംഗത്ത്.  പെണ്ണെന്ന നിലയില്‍ താന്‍ സരിത എസ് നായരെ പിന്തുണയ്ക്കുന്നുവെന്ന് രഞ്ജിനി പറഞ്ഞു. ഒരു പുരുഷനായിരുന്നെങ്കില്‍ ഇത്രയും പ്രാധാന്യം ലഭിക്കുമായിരുന്നില്ല. സ്ത്രീ ആയതുകൊണ്ടാണ് ക്രൂശിക്കപ്പെടുന്നത്. സരിതയുടെ കാര്യത്തില്‍ സെക്ഷ്വല്‍ ആക്രമണമാണു നടക്കുന്നത്. ഇത്തരത്തിലുള്ള ആക്രമണത്തെയാണു ഞാന്‍ പ്രതിരോധിക്കുന്നതും.സരിതയ്ക്കു രാഷ്ട്രീയത്തില്‍ വിലക്കൊന്നുമില്ല. അവര്‍ക്കു വേണമെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും മത്സരിക്കുകയും ചെയ്യാം. എന്നാല്‍, ഇപ്പോള്‍ അവര്‍ക്ക് താന്‍ വോട്ടു ചെയ്തില്ലെങ്കിലും ഭാവിയില്‍ ചെയ്‌തേക്കാമെന്നും രഞ്ജിനി വ്യക്തമാക്കി.സോണിയ ഗന്ധിയോട് തനിയ്ക്ക് ഒട്ടും മതിപ്പില്ല. ഗുജറാത്ത് നേരിട്ട് കണ്ടിട്ടുണ്ടെന്നും. അവിടത്തെ ഗതാഗതം, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ മാതൃകയാക്കേണ്ടതാണെന്നും രഞ്ജിനി പറയുന്നു . സുതാര്യമായ വികസനമാണ് ഗുജറാത്തില്‍ ഇക്കാര്യത്താല്‍ നരേന്ദ്ര മോദിയെ പിന്തുണയ്ക്കാമെന്നും രഞ്ജിനി ഹരിദാസ്. ആതിഥ്യ മര്യാദയനുസരിച്ച് ഷീല ദീക്ഷിതിനെ സ്വീകരിയ്ക്കാമെന്നും ആറ് മണിയ്ക്ക് മുന്‍പ് വീട്ടില്‍ കയറുക തന്നെപ്പോലുള്ളവര്‍ക്ക് കഴിയില്ലെന്നും രഞ്ജിനി. ആംആദ്മി മുന്നോട്ട് വയ്ക്കുന്ന ഐഡിയ കൊള്ളാമെന്നും രഞ്ജിനി. ഇത്തവണ താന്‍ ഉറപ്പായും വോട്ട് ചെയ്യുമെന്നും രജ്ഞിനി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News