Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോളാർ കേസ് പ്രതി സരിതയുമായി ബന്ധപ്പെട്ട വിഷയത്തിൽ നടൻ മമ്മൂട്ടിക്കും കൈരളി ചാനലിനുമെതിരെ പരാതിയുമായി കണ്ണൂര്‍ എംഎല്‍എ അബ്ദുള്ളക്കുട്ടി രംഗത്തെത്തി.മമ്മൂട്ടിയും കൈരളി ചാനലും തനിക്കെതിരെ അപവാദങ്ങൾ പറഞ്ഞു പരത്തുകയാണെന്നും അതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി അവിടെ വെച്ച് അബ്ദുള്ളകുട്ടി തന്നെ ബലാത്സംഗം ചെയ്തെന്ന് സരിത കന്റോണ്‍മെന്റ് ഹൗസ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് അബ്ദുള്ളകുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.എന്നാൽ പരാതിയെ കുറിച്ച് വിശദമായി അന്വേഷിച്ച ശേഷം മാത്രം അബ്ദുള്ളകുട്ടിയെ അറസ്റ്റ് ചെയ്‌താൽ മതിയെന്നാണ് പോലീസിൻറെ തീരുമാനം.കൈരളി ചാനൽ ആറ് വർഷത്തിനുള്ളിൽ 60 തവണയെങ്കിലും തനിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന് അബ്ദുള്ളകുട്ടി പറഞ്ഞു.കണ്ണൂരിലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ്ഇതിനെ കുറിച്ച് അബ്ദുള്ളകുട്ടി സംസാരിച്ചത്.
Leave a Reply