Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 പേരുമായി ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിനായി തിരച്ചില്‍ നടത്താന്‍ മന്ത്രവാദിയും രംഗത്ത്. മറ്റുള്ള രീതികളിലൊക്കെ തിരച്ചില്‍ നടത്തിയിട്ടും ഫലമൊന്നും കാണാത്തതിനെ തുടര്‍ന്ന് മലേഷ്യന്‍ ഗവണ്‍മെന്റ് വിമാനം തിരയാന്‍ ഒരു പ്രമുഖനായ മന്ത്രവാദിയുടെ സഹായം സ്വീകരിച്ചിരിക്കുകയാണ്. മന്ത്രവാദിയുടെ അരുളപ്പാട് പ്രകാരം വിമാനം ആകാശത്ത് ഇപ്പോഴും ഇപ്പോഴുമുണ്ട്; അതല്ലെങ്കില്‍ കടലില്‍ തകര്‍ന്നു വീഴാനാണ് സാധ്യത യാത്രക്കാരെ ഉടന്‍ കഴിയുമെന്നും അദ്ദേഹം പ്രവചിക്കുന്നു.മന്ത്രവാദിയെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കൊണ്ടുവന്നാണ് മന്ത്രവിദ്യകള്‍ നടത്തിയത്. അദ്ദേഹം പ്രവചനം നടത്തിയതാകട്ടെ ഒരു ചൂണ്ടയും മുള കൊണ്ടു നിര്‍മ്മിച്ച ബൈനോക്കുലറും മാത്രം ഉപയോഗിച്ചാണ്. മാന്ത്രിക വിദ്യകളുടെ റിപ്പോര്‍ട്ടിംഗിനായി മാധ്യമപ്പടയും ഉണ്ടായിരുന്നു.അതേസമയം വിമാനത്തിനായി അന്താരാഷ്ട്ര തലത്തില്‍ തെരച്ചില്‍ ഊര്‍ജിതമായി നടക്കുമ്പോള്‍ വിമാനം കണ്ടെത്താനായി മന്ത്രവാദിയുടെ സഹായം തേടിയത് വന്‍ വിവാദമായിട്ടുണ്ട്.
Leave a Reply