Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്യോ:ചരക്ക് കപ്പലുകൾ കൂട്ടിയിടിച്ച് ജപ്പാൻ തീരത്ത് ഒൻപത് പേരെ കാണാതായി.കപ്പലിലെ ജീവനക്കാരായ ഒൻപത് ചൈനക്കാരെയാണ് കാണാതായത്.ചൊവാഴ്ച പുലർച്ചെ പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ചരക്കുകപ്പല്‍ ദക്ഷിണ കൊറിയന്‍ ചരക്കുകപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ശക്തിയിൽ ദക്ഷിണ കൊറിയന്‍ കപ്പല്‍ ഭാഗികമായി തകരുകയും പനാമയുടെ ചരക്ക് കപ്പൽ മുങ്ങുകയും ചെയ്തു.ദക്ഷിണ കൊറിയൻ കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്.പനാമ ചരക്ക് കപ്പലിലെ ജീവനക്കാരെയാണ് കാണാതായത്.
Leave a Reply