Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 11:45 pm

Menu

Published on March 19, 2014 at 4:37 pm

ബിജു നായർ രാധയെ കൊലപ്പെടുത്താൻ മൂന്നു പ്രാവശ്യം കൊട്ടേഷൻ നൽകിയതായി കണ്ടെത്തി

radha-murder-casebiju-nair-called-quotation-gang-in-three-times

നിലമ്പൂർ: കോണ്‍ഗ്രെസ്സ് ഓഫീസ് ജീവനക്കാരി രാധയെ കാറിടിപ്പിച്ച് കൊല്ലാൻ ബിജു നായർ മൂന്നു തവണ കൊട്ടേഷൻ നൽകിയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി.ആദ്യ തവണ കൊട്ടേഷൻ സംഘം ബിജുവിനെ പറ്റിച്ച് വാടകയ്ക്കെടുത്ത കാറുമായി കൊട്ടേഷൻ സംഘം വിനോദയാത്രയ്ക്ക് പോയി.കൊടുത്ത പണം തിരിച്ചു ചോദിക്കാൻ പറ്റാതെയുമായി.പിന്നീട് 2012 ജൂലൈയിൽ ബംഗാളി ജംഷീറിന് 15,000 രൂപയുടെ കൊട്ടേഷൻ നൽകി.രാധ കോണ്‍ഗ്രസ്സ് ഓഫീസിൽ വരാതിരിക്കാനായി കാലോ കയ്യോ ഓടിക്കുക എന്നായിരുന്നു ഈ കൊട്ടെഷന്റെ ലക്ഷ്യം.എന്നാൽ ഈ ശ്രമവും നടന്നില്ല.അതിനു ശേഷം 2013 ൽ വീണ്ടും കൊട്ടേഷൻ നല്കി.ഈ കൊട്ടേഷനിൽ വിജയിച്ചാൽ പണം നൽകാമെന്നായിരുന്നു കരാർ.കോഴിക്കട ഉടമയുടെയും നെടുമുണ്ടക്കുന്നിലെ ഗൽഫുക്കാരൻറെയും വാടക കാറുകളാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്.ബിജുവും രാധയും തെറ്റുകയും പരസ്ത്രീ ബന്ധത്തിൻറെ പേരിൽ രാധ നിരന്തരം ഭീഷണിപ്പെടുത്തിയതുമാണ് കൊലയ്ക്ക് പ്രേരണയായതാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.ബിജുവിൻറെ ഭാര്യയെ വിളിച്ച് രാധ വിവരമറിയിച്ചത് ബിജുവിൻറെ വൈരാഗ്യം വർദ്ധിപ്പിച്ചു.കൊലപാതക കേസിൻറെ ആദ്യ അന്വേഷണ സംഘം ചോദ്യം ചെയ്തവരെയെല്ലാം വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്.

കടപ്പാട് : മലയാള മനോരമ

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News