Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on March 20, 2014 at 4:53 pm

പഠന ഭാരം താങ്ങാനാകാതെ വിദ്യാർഥി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു (വീഡിയോ )

under-pressure-a-chinese-student-jumps-to-death-in-middle-of-a-class

ബെയ്ജിംങ്:പഠനഭാരം താങ്ങാനാകാതെ ചൈനയിലെ ഒരു ഹൈസ്‌കൂളില്‍ വിദ്യാർഥി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചു.ടീച്ചർ ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ വിദ്യാർഥി ക്ലാസ് മുറിയിലെ ജനൽ വഴി പുറത്തേക്ക് ചാടുകയായിരുന്നു.ക്ലാസ് മുറിയിൽ വച്ചിട്ടുണ്ടായിരുന്ന ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞു.ഇതിൽ കുട്ടികളെല്ലാവരും പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു കുട്ടി പെട്ടെന്ന് എഴുന്നേറ്റ് ഡസ്‌കിനു മുകളിൽ കയറി മുറിയുടെ ഒരു വശത്തേക്ക് ഓടി പോകുന്നതു കാണാം.കുട്ടികളുടെയും ടീച്ചറിന്റെയും പ്രതികരണത്തിലൂടെയാണ് കുട്ടി ചാടിയതാണെന്ന്മനസ്സിലാകുന്നത്.എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിൻറെ ടെൻഷൻ മൂലമാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Loading...

Comments are closed.

More News