Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത് വയില്‍ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.തീവ്രവാദികളെ പോലീസും പട്ടാളവും പുലർച്ചെ മുതൽ പിന്തുടരുകയായിരുന്നു.എന്നാൽ തീവ്രവാദികൾ സമീപത്തുള്ള പട്ടാള ക്യാമ്പ് ലക്ഷ്യമാക്കുകയും നാല് തീവ്രവാദികൾ സൈനിക യൂണിഫോമിലെത്തി ഓടിക്കൊണ്ടിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി യാത്രക്കാർക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. പിന്നീട് ജംഗോല്‍ട്ടെയിലെ സൈനിക ക്യാമ്പില്‍ ഒളിച്ച തീവ്രവാദികള്‍ സൈനികർക്ക് നേരെ വീണ്ടും വെടിവെയ്പ്പ് നടത്തിയപ്പോൾ ഒരു സൈനീകന് പരിക്കേറ്റു. തെരഞ്ഞെടുപ്പിന് മുമ്പ് ആക്രമണങ്ങള്‍ ഉണ്ടാക്കാനായി നുഴഞ്ഞു കയറിയ തീവ്രവാദികളാണ് ഇവരെന്നാണ് പൊലീസിന്റെ സംശയം.
Leave a Reply