Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:56 pm

Menu

Published on March 29, 2014 at 3:33 pm

കനലാട്ടം കണ്ടുകൊണ്ടിരുന്നയാളെ കോമരം തീയിലേക്കെറിഞ്ഞു

komaram-throw-the-viewer-in-fire

കോഴിക്കോട്: കരിക്കാംകുളംതൈക്കാകുളം മണ്ഡടി ക്ഷേത്രോത്സവത്തിനിടെ നടന്ന കനലാട്ടം കണ്ടു നിന്നയാളെ കോമരം തീയിലേക്കെടുത്തെറിഞ്ഞു.ചുമട്ടു തൊഴിലാളിയായ മോഹനൻ എന്നയാളെയാണ് കോമരം തീയിലേക്കെറിഞ്ഞു.കനലാട്ടം കാണുന്നതിനിടെ ഒരു കോമരം മോഹനനെ തീയിലേക്കെടുത്തെറിയുകയായിരുന്നു.ഉടൻ തന്നെ ഇയാളെ ചുറ്റുമുള്ളവർ തീയിൽ നിന്നും പുറത്തേക്ക് മാറ്റിയെങ്കിലും ഇയാളുടെ ഇരുകൈകളും ശരീരഭാഗങ്ങളും വെന്തുപോയിരുന്നു.ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.ഈ സംഭവത്തെ കുറിച്ച് ക്ഷേത്ര ഭാരവാഹി പറയുന്നത് മോഹനനെ തീയിലെറിഞ്ഞത് കോമരമല്ലെന്നും കലശവുമായി വന്നയാളാണെന്നുമാണ്.സംഭവത്തിൽ പോലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News