Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 12:47 am

Menu

Published on March 31, 2014 at 1:50 pm

20 വർഷം മുമ്പ് കാണാതായ മകളെ അമ്മ ഫേസ്ബുക്കിലൂടെ കണ്ടെത്തി

mother-finds-long-lost-daughter-on-facebook

ഏതാനും വർഷത്തെ തിരച്ചിലിന് ശേഷം കാണാതായ മകളെ അമ്മ ഫേസ്ബുക്കിലൂടെ കണ്ടെത്തി.സാറ മോബ്രേ എന്ന സ്ത്രീക്കാണ് 20 വർഷത്തിനു ശേഷം തൻറെ സ്വന്തം മകളായ കൈലെ മേരിയെ തിരികെ ലഭിച്ചത്.ജീവിതം മുന്നോട്ട് നീക്കുവാൻ കഴിയാതെ സാറ തൻറെ കുഞ്ഞിനെ 1995 ല്‍ ഫോസ്റ്റര്‍ കെയര്‍ ഹോമില്‍ ഏൽപ്പിക്കുകയായിരുന്നു.പിന്നീട് മകളെ കുറിച്ച് ഒരു വിവരവും സാറയ്ക്ക് ലഭിച്ചില്ല.അപ്പോഴാണ്‌ ഫേസ്ബുക്കിലൂടെ ഒരന്വേഷണം നടത്താൻ സാറ തീരുമാനിച്ചത്.ആകെ മകളുടെ ഫസ്റ്റ് നെയ്മും മിഡില്‍ നെയ്മും മാത്രമായിരുന്നു സാറയ്ക്കറിയാവുന്നത്. അങ്ങനെ കൈലെ മേരി എന്ന തൻറെ മകളുടെ പേര് വെച്ച് കൊണ്ട് സാറ ഫേസ്ബുക്കിൽ സെർച്ച് ചെയ്തു.എന്നാൽ നൂറോളം സെര്‍ച്ച്‌ റിസള്‍ട്ടുകള്‍ കണ്ടതോടെ സാറയുടെ പ്രതീക്ഷ നഷ്ട്ടപ്പെടുകയായിരുന്നു.അങ്ങനെ തിരച്ചിൽ നടത്തുന്നതിനിടെ തന്റെ ചെറുപ്പകാലത്തെ മുഖമുള്ള ഒരു യുവതിയുടെ ചിത്രം സാറ ഫേസ്ബുക്കിൽ കണ്ടു.ഉടൻ തന്നെ അവള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും ചെയ്തു.പിന്നീട് ആ യുവതിയുമായി സാറ നടത്തിയ ചാറ്റ് വർഷങ്ങൾക്കു ശേഷമുള്ള അമ്മയുടെയും മകളുടെയും സംഗമത്തിന് ഇടയാക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News