Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 9:50 pm

Menu

Published on March 31, 2014 at 3:08 pm

വാട്സ് ആപ്പിനെ സ്വന്തമാക്കിയ ഫേസ്ബുക്ക് ഒക്കുലസിനെയും സ്വന്തമാക്കുന്നു

facebook-buying-oculus-vr

കാലിഫോര്‍ണിയ: വാട്സ് ആപ്പിനെ സ്വന്തമാക്കിയ ഫേസ്ബുക്ക് ഒക്കുലസിനെയും സ്വന്തമാക്കാനൊരുങ്ങുന്നു.രണ്ടു ബില്യണ്‍ യുഎസ് ഡോളറിനാണ് പ്രമുഖ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് നിര്‍മാതാക്കളായ ഒക്കുലസ് വിആറിനെ ഫേസ്ബുക്ക് സ്വന്തമാക്കുന്നത്.വരും നാളുകളിൽ മൊബൈല്‍ ഫോണിനു ശേഷം വെര്‍ച്വല്‍ റിയാലിറ്റി മികച്ച വേദിയാകുമെന്നാണ് തൻറെ വിശ്വാസമെന്ന് ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് മാര്‍ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.വീഡിയോ ഗെയിമിംഗ് മേഖലയ്ക്ക് അപ്പുറത്തേയ്ക്ക് ഒക്കുലസ് ഇതുവരെ കടന്നിരുന്നില്ല.പുതിയ ഇടപാടിനായി 400 മില്യണ്‍ ഡോളര്‍ പണവും 1.6 ബില്യണ്‍ ഡോളര്‍ ഓഹരിയുമാണ് ഫേസ്ബുക്ക് മുടക്കുന്നത്.കഴിഞ്ഞ മാസമായിരുന്നു 9 ബില്യണ്‍ ഡോളറിന് വാട്സ് ആപ്പിനെ ഫേസ്ബുക്ക് സ്വന്തമാക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News