Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 3:32 pm

Menu

Published on April 1, 2014 at 11:37 am

നാടോടിബാലികയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

man-arrested-for-raping-minor-girl

കണ്ണൂർ: കണ്ണൂരിൽ കട വരാന്തയില്‍ ഉറങ്ങുകയായിരുന്ന നാടോടി പെണ്‍കുട്ടിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. സംഭവത്തിൽ ആയിക്കര സ്വദേശി സന്തോഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ കണ്ണൂര്‍ ശ്രീനാരായണപാര്‍ക്ക് റോഡിലെ പിവിഎസ് ബാറിനു സമീപമായിരുന്നു സംഭവം.അച്ഛനമ്മമാരോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പീഡിപ്പിച്ച ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.പെണ്‍കുട്ടിയെ പൊലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിക്ക് അടിയന്തിര ചികില്‍സ നല്‍കി. കുട്ടിയ്ക്ക് കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍,ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാതായി പരിശോധനയില്‍ തെളിഞ്ഞതായും പൊലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News