Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 3:14 am

Menu

Published on April 2, 2014 at 10:45 am

സ്വാമി സന്ദീപാനന്ദഗിരിക്കെതിരെ ആക്രമണം

swami-sandeepananda-giri-attacked

മലപ്പുറം: സ്വാമി സന്ദീപാനന്ദഗിരിക്കെതിരെ വീണ്ടും ആക്രമണം നടന്നു.തുഞ്ചന്‍പറമ്പില്‍ സ്കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ നേതൃത്വത്തിലുള്ള അധ്യാത്മിക ക്ളാസെടുക്കുന്നതിനിടെ ഒരു സംഘം വേദിയിൽ കയറി സ്വാമിയെ ആക്രമിക്കുകയായിരുന്നു.ക്ലാസെടുത്തു കൊണ്ടിരുന്ന സ്വാമിയെ മൈക്കെടുത്ത് അക്രമി സംഘം അടിക്കുകയായിരുന്നു. അമൃതാനന്ദമയിക്കെതിരെ സന്ദീപാനന്ദഗിരി മോശം പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് സംഘം സ്വാമിയെ ആക്രമിച്ചത്.സംഭവ സ്ഥലത്ത് പോലീസ് എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.എന്നാൽ സ്വാമി പരാതി നൽകിയാൽ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.ഇതിനു മുമ്പും സന്ദീപാനന്ദഗിരിക്കെതിരെ ആക്രമണം നടന്നിരുന്നു.ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News