Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on April 5, 2014 at 1:25 pm

പാകിസ്ഥാനിൽ ഒന്‍പത് മാസം പ്രായ മായ കുട്ടിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു

baby-charged-with-attempted-murder-in-pakistan

ഇസ്ലാമാബാദ് : വെറും ഒന്‍പത് മാസം പ്രായമായ കുട്ടി കൊലക്കേസിൽ പ്രതിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കാന്‍ ആര്‍ക്കും പ്രയാസമായിരിക്കും, എന്നാല്‍ ഇത്തരത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുകയാണ് ലാഹോറില്‍. ഒന്‍പത് മാസം മാത്രം പ്രായമുള്ള മൂസ മുഹമ്മദ്‌ എന്ന കുട്ടി പോലീസുകാരെ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്.ഒരു കൂട്ടം പോലീസുകാരെ മൂസയും അച്ഛനും കൂടി കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് എഫ്‌ഐ‌ആര്‍ തയ്യാറാക്കുകയും ഇവരെ കോടതിയില്‍ എത്തിക്കുകയും ചെയ്‌തു.  എന്നാല്‍ ഒന്‍പത് മാത്രം മാത്രം പ്രായമുള്ള കുട്ടിക്കെതിരെ കേസെടുത്ത പോലീസുകാരനെ സസ്‌പെന്റ് ചെയ്‌തിരിക്കുകയാണ്. എന്തായാലും കൊലപാതക കേസില്‍ മൂസക്ക് മാത്രം പ്രാദേശിക കോടതി ജാമ്യം അനുവദിച്ചു. അച്ഛനെ ജയിലില്‍ അടച്ചിരിക്കുകയാണ്. പോലീസുകാര്‍ക്ക് പറ്റിയ ഒരു തെറ്റാണ് കുട്ടിക്കെതിരെ കേസെടുത്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോലീസുകാര്‍ വ്യാജ കേസാണ് തനിക്കും മകനുമെതിരെ ചുമത്തിയതെന്നാണ് മൂസയുടെ അച്ഛന്റെ വാദം.ഈ കുഞ്ഞുപ്രായത്തിൽ   മൂസ  മുഹമ്മദിനെതിരെ പോലീസ് ചുമഴ്ത്തിയ കുറ്റങ്ങൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും.കൊലപാതകം ആസൂത്രണം ചെയ്യൽ,പോലീസിനെ ഭീഷണിപ്പെടുത്തൽ,കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ ഭീകര കുറ്റങ്ങളാണ് ഈ പിഞ്ചുകുഞ്ഞിനെതിരെ  ചുമഴ്ത്തിയിരിക്കുന്നത്.പോലീസിൻറെ ഈ തലതിരിഞ്ഞ നടപടിയ്ക്കെതിരെ  വ്യാപക പ്രധിഷേദങ്ങളാണ് പാകിസ്ഥാനിൽ ഉയർന്നിരിക്കുന്നത്.

Loading...

Comments are closed.

More News