Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തനംതിട്ട:വിവാഹവേഷത്തില്‍ വധു പി.എസ്.സി പരീക്ഷയെഴുതാൻ പരീക്ഷ ഹാളിലെത്തി.മലയാലപ്പുഴ ഐശ്വര്യയില്‍ സൗമ്യ പുരുഷോത്തമനാണ് വിവാഹവേഷത്തിൽ പരീക്ഷയെഴുതിയത്.പി.എസ്.സി. നടത്തിയ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ടിന്റെ പരീക്ഷയായിരുന്നു ശനിയാഴ്ച 2 മുതല്‍ 3.15 വരെ നടന്നത്.വരന് കൈപ്പട്ടൂര്‍ പാലനില്‍ക്കുന്നതില്‍ പ്രിന്സിനോടൊപ്പമാണ് സൗമ്യ സ്കൂളിലെത്തിയത്.പരീക്ഷ കഴിഞ്ഞ ശേഷമാണ് വധു വരൻറെ വീട്ടിലേക്ക് പോയത്.മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ 11.30നായിരുന്നു ഇവരുടെ വിവാഹം. വരൻറെ വീട്ടിൽ വധു കയറേണ്ട സമയം വൈകീട്ട് അഞ്ചു മണിക്ക് മുമ്പായിരുന്നു.
Leave a Reply