Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രില്‍ 10 ന് സംസ്ഥാനത്തെ പബ്ലിക് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു.സംസ്ഥാന സര്‍ക്കാരിൻറെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യസ്ഥാപനങ്ങള്‍, വ്യാപാര – കച്ചവട – വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായകേന്ദ്രങ്ങള്‍, ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബഌഷ്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ലേബര്‍ കമ്മീഷണര്‍ സ്വീകരിക്കുന്നതായിരിക്കും. ജീവനക്കാരുടെ ശമ്പളം അവധിയുടെ പേരിൽ തടഞ്ഞു വെയ്ക്കാൻ പാടില്ലെന്നും സർക്കാർ അറിയിച്ചു.
Leave a Reply