Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on April 11, 2014 at 4:28 pm

നൃത്ത പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള പണം കണ്ടെത്താനായി കഞ്ചാവ് കേക്ക്‌ വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥിനി നാടുകടത്തല്‍ ഭീഷണിയില്‍

teen-could-be-deported-for-selling-pot-brownies

കാലിഫോർണിയ :സ്കൂളിലെ നൃത്തപരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനു വേണ്ടി കഞ്ചാവ് കേക്ക്‌ വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥിനി നാടു കടത്തൽ ഭീഷണിയിൽ. യൂബ സിറ്റിയിലെ റിവര്‍ വാലി ഹൈസ്ക്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന സൈറ മുനോസ് എന്ന പത്തൊന്‍പതുകാരിയാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്.സൈറയെ നാടു കടത്തുക മെക്സിക്കോയിലെക്കായിരിക്കുമെന്നാണ് സൂചന. സൈറയ്ക്ക് 18 വയസ്സുള്ളപ്പോഴാണ് സംഭവം നടന്നത്.കഞ്ചാവ് കേക്കുകള്‍ തയ്യാറാക്കി സൈറ സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥി വഴിയാണ് വില്പന നടത്തിയത്.കേക്ക് കഴിച്ച ഒരു വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.സൈറയെ കോടതി നാലുവര്‍ഷം നല്ല നടപ്പിനും 9 ദിവസം ജയില്‍ ശിക്ഷയ്ക്കും വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് കഞ്ചാവ്വിൽപ്പന നടത്തിയതിനും സൈറയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Loading...

Comments are closed.

More News