Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിയോള്‍• അച്ഛന്‍റെ ഓണ്‍ലൈന്‍ കളി ഭ്രമം രണ്ടു വയസുകാരന്‍ മകന്‍റെ ജീവനെടുത്തു. മകന്‍റെ മരണത്തിന് ഇടയാക്കിയ പിതാവ് ദക്ഷിണ കൊറിയയില്‍ അറസ്റ്റിലായി. ഇരുപത്തിരണ്ടുകാരനായ ചങ് ലീഗ് ഓഫ് ലെജന്‍ഡ് എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ച് മതിമറന്ന് ഒരു ഇന്‍റര്‍നെറ്റ് കഫെയില്‍ ചെലവഴിച്ചത് പത്തുദിവസം ആയിരുന്നു. രണ്ടുവയസ് മാത്രം പ്രായമുള്ള മകന്‍ ഭക്ഷണം പോലും ലഭിക്കാതെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. തിരിചെ്ചത്തിയപ്പോള്‍ മകന്‍ മരിച്ചുകിടക്കുന്നത് കണ്ട ചങ് മൃതദേഹം വീട്ടില്‍ തന്നെ ഒരുമാസത്തോളം സൂക്ഷിച്ചു. പിന്നെ മൃതദേഹം ഒരു ബാഗിലാക്കി, താമസസ്ഥലത്തു നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ഒരു ചവറുകൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ചവറുകൂനയില്‍ നിന്ന് കണ്ടെടുത്തതിനു ശേഷം നടന്ന അന്വേഷണമാണ് ചങ്ങിന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. ഒരു ബാഗുമായി ചങ് ലിഫ്റ്റില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് തെളിവായി ലഭിച്ചു. ഇക്കാലമത്രയും ജോലിസ്ഥലത്തായതിനാല്‍ കുഞ്ഞിന്‍റെ അമ്മയും മകന്‍റെ മരണവിവരം അറിഞ്ഞില്ല.
–
Leave a Reply