Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 10:05 pm

Menu

Published on April 19, 2014 at 1:00 pm

സ്വന്തം ശരീരത്തിൽ നാല് ലക്ഷത്തിലേറെ തേനീച്ചകളെ പൊതിഞ്ഞ് യുവാവിൻറെ സാഹസ പ്രകടനം

to-sell-his-honey-chinese-man-covers-his-entire-body-in-bees

ബെയ്ജിംഗ്:തേൻ വ്യാപാരം പ്രചരിപ്പിക്കാനായി യുവാവ് സ്വന്തം ശരീരത്തിൽ നാല് ലക്ഷത്തിലേറെ തേനീച്ചകളെ വളർത്തി സാഹസ പ്രകടനം കാഴ്ച്ച വച്ചു. ഇയാള്‍ പടിഞ്ഞാറന്‍ ചൈനയിലെ അറിയപ്പെടുന്ന തേന്‍ വ്യാപാരിയാണ്. ഷി എന്ന യുവാവാണ് ഇത്തരത്തിലൊരു സാഹസം കാട്ടിയിരിക്കുന്നത്.ഇങ്ങനെയൊരു സാഹസത്തിന് ഇറങ്ങി പുറപ്പെടുമ്പോൾ ആദ്യമൊക്കെ ഭയമുണ്ടായിരുന്നെങ്കിലും പിന്നീട് ധൈര്യം സംഭരിച്ച് ഷി ഇത്തരമൊരു സാഹസത്തിന് പുറപ്പെടുകയായിരുന്നു.ഇത് പിന്നീട് പൂർണ വിജയത്തിലെത്തുകയും ചെയ്തു. അനക്കമില്ലാതെ നിന്ന ഷിയെ കണ്ടാല്‍ തേനീച്ച മൂടിയ ഒരു പ്രതിമയെപ്പോലെയേ തോന്നുകയുള്ളൂ. പ്രകടനം തുടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ തേനീച്ചകള്‍ ഷിയുടെ ശരീരമാകെ മൂടി.കുറച്ചു സമയങ്ങൾക്കു ശേഷം തേനീച്ചകളെയെല്ലാം യുവാവ് സ്വന്തം ശരീരത്തിൽ നിന്നും അകറ്റുകയും ചെയ്തു. തേനീച്ചകളെല്ലാം കൂടി നാല്‍പ്പത്തിയഞ്ചു കിലോയിലധികം ഭാരമുണ്ടായിരുന്നു എന്ന് ഷി പിന്നീട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News