Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പറവൂര്‍ :ദക്ഷിണ മൂകാംബിക ക്ഷേത്രകുളം വറ്റിച്ചപ്പോഴാണ് പത്തുചാക്കിലേറെ നാണയത്തുട്ടുകള്‍ ലഭിച്ചത് .പമ്പുചെയ്ത വെള്ളത്തോടൊപ്പം നാണയങ്ങള്‍ പടിഞ്ഞാറെ നടയിലെ പൊതു കാനയിലേയ്ക്ക് ഒഴുകി എത്തുകയായിരുന്നു. ചെളിയില്‍ പൂണ്ട നിലയില്‍ ആയിരക്കണക്കിന് നാണയത്തുട്ടുകള്‍ പുറത്തുവരുന്നതു കണ്ടപ്പോള്‍ തന്നെ തീര്‍ത്ഥക്കുളം വറ്റിക്കുന്നത് നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ദേവസ്വം അധികാരികളുടെ നേതൃത്വത്തില്‍ കാനകളുടെ സ്‌ളാബുകള്‍ മാറ്റി നാണയങ്ങള്‍ പുറത്തെടുക്കാന്‍ ആരംഭിച്ചു. മണ്ണ് കലര്‍ന്നിരുന്ന പത്ത് ചാക്ക് നാണയങ്ങള്‍ ദേവസ്വം അസി. കമ്മീഷണര്‍ എസ്. കൃഷ്ണകുമാര്‍, ക്ഷേത്രം മാനേജര്‍ ശശികല എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സീല്‍ ചെയ്ത് ക്ഷേത്രം സ്‌ട്രോങ് റൂമിലേയ്ക്ക് മാറ്റി.ലഭിച്ച നാണയങ്ങള്‍ പിന്നീട് എണ്ണി തിട്ടപ്പെടുത്തും. രാജഭരണകാലത്ത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര മാതൃകയില്‍ പറവൂര്‍ തമ്പുരാക്കന്മാര്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. താമരപ്പൊയ്കയ്ക്ക് നടുവിലാണ് ശ്രീകോവില്‍. ശ്രീകോവിലിനു ചുറ്റുമുള്ള തീര്‍ത്ഥക്കുളമാണ് ഞായറാഴ്ച രാത്രി മുതല്‍ മൂന്ന് മോട്ടോറുകള്‍ ഉപയോഗിച്ച് വറ്റിക്കാന്‍ തുടങ്ങിയത്. കുളത്തില്‍ ഉണ്ടായിരുന്ന മത്സ്യങ്ങള്‍ ചത്ത് പൊന്തി ദുര്‍ഗന്ധം വരാന്‍ തുടങ്ങിയിട്ട് നാല് ദിവസത്തിലേറെയായിരുന്നു. ഭക്തരുടെ പരാതിയെ തുടര്‍ന്നാണ് കുളം വറ്റിച്ചത്. കുളത്തില്‍ ഒരാള്‍ താഴ്ചയില്‍ ചെളിയും മണ്ണും അടിഞ്ഞിട്ടുണ്ട്. നെത്തുന്നവര്‍ പ്രാര്‍ത്ഥിച്ച് കുളത്തിലേക്ക് നാണയങ്ങള്‍ എറിയുന്ന പതിവുണ്ടായിരുന്നു. ഏതാണ്ട് മൂന്നര പതിറ്റാണ്ടിനു ശേഷമാണ് കുളം വറ്റിക്കുന്നത്.നാണയങ്ങളില്‍ വലിയൊരു ഭാഗം പ്രചാരത്തിലില്ലാത്തവയാണ്‌ക്ഷേത്ര ദര്‍ശനത്തി മൂകാംബിക തീര്‍ത്ഥക്കുളം വൃത്തിയാക്കിയപ്പോള്‍ ചെളിയില്‍ പുതഞ്ഞ് പുറത്തുവന്നത് മൂന്നര പതിറ്റാണ്ടായി ഭക്തര്‍ സമര്‍പ്പിക്കുന്ന നാണയത്തുട്ടുകളാണ്. ഇതില്‍ രാജഭരണ കാലത്തും അതിനുശേഷവുമുള്ള ചെമ്പ് നാണയങ്ങള്‍ വരെയുണ്ട്.
Leave a Reply