Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആറ്റിങ്ങല്‍: നാടിനെ നടുക്കിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലകേസ് പ്രതി നിനോ മാത്യുവിനെ ടെക്നോ പാര്‍ക്കില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ വിവിധ കമ്പനികളിലെ ജീവനക്കാര്‍ ആക്രമിച്ചു. തങ്ങൾക്ക് നിനോയെ വിട്ടു തരണം എന്നായിരുന്നു രോഷാകുലരായ ജനം ആവശ്യപ്പെട്ടത്. മുഴുവൻ ഉദ്യോഗസ്ഥരെയും കെട്ടിടത്തിനു പുറത്തിറക്കിയ ശേഷം ആയിരുന്നു തെളിവെടുപ്പ്. കഴിഞ്ഞ ബുധനാഴ്ചയാണ് ആറ്റിങ്ങലില്‍ മുത്തശിയും പേരക്കുട്ടിയേയും വീട്ടിലെത്തിയ നിനോമാത്യൂ വെട്ടിനുറുക്കിയ കേസിൽ തെളിവെടുപ്പിനായി ആറ്റിങ്ങല്‍ പോലീസ് പ്രതികളായ നിനോ അനുശാന്തി എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയാണ് അനുശാന്തി. 17ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
–
Leave a Reply