Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്‌ക്കോ: പത്രസമ്മേളനത്തിനിടെ ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ നേതാവിന്റെ ആഹ്വാനം.ക്രമിലിയന്‍ അനുകൂല രാഷ്ട്രീയ നേതാവ് വ്‌ലാഡ്മിര്‍ ശ്രിനോവസ്‌കിയാണ് രണ്ട് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ അനുയായികളോട് ആഹ്വാനം ചെയ്തത്. ഉക്രയിനെതിരായ ഉപരോധം സംബന്ധിച്ച് ചോദിച്ചതില്‍ കുപിതനായാണ് ഇദ്ദേഹം മാധ്യമപ്രവര്‍ത്തകയെ ക്രൂരമായി ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്തത്.താന്‍ പറയുമ്പോള്‍ റിപ്പോര്‍ട്ടറെ ക്രൂരമായി ബലാത്സംഗം ചെയ്യൂ എന്നാണ് ശബ്ദമുയര്‍ത്തിക്കൊണ്ട് നേതാവ് രണ്ട് അനുയായികളോട് ആവശ്യപ്പെട്ടത്. നേതാവിന്റെ വാക്കുകള്‍ കേട്ട് അനുയായികള്‍ മാധ്യമപ്രവര്‍ത്തകയെ പിടിക്കാനായി മുന്നോട്ട് ചെല്ലുകയും ചെയ്തു. തുടര്‍ന്ന് മറ്റു മാധ്യമപ്രവര്‍ത്തകരകും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇടയില്‍ അഭിപ്രായം പറഞ്ഞ ഒരു മാധ്യമപ്രവര്‍ത്തകയെ സ്വവര്‍ഗാനുരാഗി എന്നാണ് വ്‌ലാദിമിര്‍ വിളിച്ചത്. സംഭവത്തിന്റെ ആഘാതത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാധ്യമപ്രവര്‍ത്തക ഇപ്പോൾ ചികിത്സയിലാണ്.
Leave a Reply