Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന ലക്ഷ്യവുമായി ബോബി ചെമ്മണൂര്‍ നയിച്ച മാരത്തണിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം.മാർച്ച് 12 ന് കാസര്‍കോട് ഗവ. കോളജ് പരിസരത്ത്നിന്നായിരുന്നു കൂട്ടയോട്ടം ആരംഭിച്ചിരുന്നത്.ദിവസവും ശരാശരി 50 കിലോമീറ്ററായിരുന്നു ബോബി ഓടിയിരുന്നത്.ഒന്നരമാസമായി തുടരുന്ന ഓട്ടത്തിൽ പല സ്ഥലങ്ങളിൽ നിന്നും 600ഓളം പേർ പങ്കെടുത്തു.ഈ കൂട്ടയോട്ടത്തിൽ രക്തദാതാക്കളുടെ പേരുവിവരങ്ങള്‍ ശേഖരിക്കുകയും ധനസഹായങ്ങൾ നൽകുകയും ചെയ്തു.രക്ത ദാനത്തിന് തയ്യാറായ 812 പേർക്ക് തിരുവനന്തപുരത്ത് നടക്കുന്ന സമാപന യോഗത്തിൽ സ്വര്‍ണനാണയം വിതരണം ചെയ്യുന്നതായിരിക്കും.24 മണിക്കൂറും രക്തം ലഭ്യമാക്കുന്ന വിപുലമായ ബ്ളഡ് ബാങ്കും കുറഞ്ഞ ചെലവില്‍ മരുന്ന് ലഭിക്കുന്ന മെഡിക്കല്‍ ഷോപ്പും ദിവസവും ഒരുനേരം ആഹാരം നല്‍കുന്ന പദ്ധതിയും ആരംഭിക്കാൻ ഈ കൂട്ടയോട്ടയോട്ടത്തിൻറെ പദ്ധതിയിലുണ്ട്.വൈകീട്ട് 5 മണിയോടെ നടക്കുന്ന സമാപന യോഗത്തിൽ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍,എം.ടി. വാസുദേവന്‍ നായര്‍, ഒ.എന്‍.വി. തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
Leave a Reply