Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 11:54 am

Menu

Published on April 25, 2014 at 11:02 am

മലപ്പുറത്തെത്തിയത് ലംബോര്‍ഗിനിയല്ല; രൂപം മാറ്റിയ മറ്റൊരു കാര്‍

lamborghini-sesto-at-malappuram-is-not-original

മലപ്പുറം: ലോകത്തെ ഏറ്റവും വിലകൂടിയ ആഢംബരകാറായ ലംബോര്‍ഗിനി എന്നപേരില്‍ മലപ്പുറം വണ്ടൂരില്‍ കൊണ്ടുവന്നത് രൂപവ്യത്യസം വരുത്തിയ മറ്റൊരു കാര്‍ ആണെന്ന് തിരിച്ചറിഞ്ഞു.വണ്ടൂര്‍ സ്വദേശികളും സഹോദരങ്ങളുമായ കോട്ടമ്മല്‍ അംജദും അംജുവുമാണ് ലംബോര്‍ഗിനി സെസ്റ്റോ എലമെന്‍റോ കാറെന്ന പേരില്‍ ഈ കാര്‍ വണ്ടൂരിലെത്തിച്ചത്. ദില്ലിയിലെ ബിസിനസുകാരനില്‍ നിന്ന് പതിനാറ് കോടി രൂപ നല്‍കിയാണ് കാര്‍ സ്വന്തമാക്കിയതെന്നും ലോകത്താകെയുള്ള 20 ലംബോര്‍ഗിനി സെസ്റ്റോ എലമെന്റോ കാറുകളില്‍ ഒന്നാണെന്നും ഇന്ത്യയിലുള്ള ഏക കാറാണിതെന്നും ആയിരുന്നു ഇവരുടെ അവകാശ വാദം. കുട്ടിക്കാലം മുതലേ ആഡംബരകാറുകളോടുള്ള ഇഷ്ടം കൊണ്ടാണ് ഇത്രയും വില കൊടുത്ത് കാര്‍ വാങ്ങിയതെന്നും കാര്‍ നാട്ടില്‍ കൊണ്ടുവരാന്‍ തന്നെ രണ്ട് ലക്ഷത്തോളം രൂപ ചെലവായെന്നും ഇവര്‍ പറഞ്ഞിരുന്നു.ഇവര്‍ പറഞ്ഞതനുസരിച്ച് കാര്‍ കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. അതോടെ സംഗതി പുറത്തായി. മറ്റൊരു കാറിനു മേലെ ലംബോര്‍ഗിനിയുടെ ബോഡി വെച്ചതാണെന്നു കണ്ടവർക്ക് മനസ്സിലായി. അവകാശ വാദം പൊളിഞ്ഞതോടെ രൂപ വ്യത്യാസം വരുത്തിയാണ് കാര്‍ ഇങ്ങനെയാക്കിയതെന്ന് അംജുവും അജദും സമ്മതിക്കുകയും കാര്‍ വണ്ടൂരില്‍ നിന്നും മാറ്റുകയും ചെയ്തു. ദുബൈയില്‍ ബിസിനസുകാരായ അംജദും അംജുവും ലക്ഷങ്ങള്‍ വിലയുള്ള ബൈക്കുകളും കാറുകളും നേരത്തേയും വാങ്ങുകയും വില്‍ക്കുകയും ചെയ്തിട്ടുണ്ട്.ഇവരുടെ വാഹന ഇടപാടുകളെക്കുറിച്ചും വിദേശത്തും നാട്ടിലുമുള്ള ബിസിനസുകളെക്കുറിച്ചും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News