Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 8:54 am

Menu

Published on April 25, 2014 at 12:02 pm

കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ സരിതയുടെ ഉറ്റ സുഹൃത്തെന്ന് മുൻ ജീവനക്കാരൻറെ വെളിപ്പെടുത്തൽ

k-c-venugopal-and-saritha-s-nair-are-best-friends-team-solar-ex-manager

ആലപ്പുഴ: സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ ഉറ്റ സുഹൃത്താണ് കേന്ദ്ര മന്ത്രി കെ.സി വേണുഗോപാലെന്ന് സരിതയുടെ മുൻ ജീവനക്കാരനായിരുന്ന രാജശേഖരൻ വെളിപ്പെടുത്തി. സോളാറിൽ തുടക്കം മുതൽ ഒന്നര വർഷത്തോളം കൊച്ചിയിലെ ജനറല്‍ മാനേജരായിരുന്നു ഇയാൾ. ടീം സോളാറിൻറെ തട്ടിപ്പുകൾ മനസിലാക്കിയ ഇയാൾ പിന്നീട് രാജി വെച്ച് ഗൾഫിലേക്ക് പോകുകയായിരുന്നു.കെ.ബി ഗണേഷ് കുമാർ സരിതയുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. സരിതയും ബിജുവും രാഷ്ട്രീയക്കാരേയും ഉപപഭോക്താക്കളെയും കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത് അർദ്ധരാത്രിക്ക് ശേഷമായിരുന്നു.ഇവരെ സ്വാധീനിക്കാൻ സരിതയ്ക്കായില്ലെങ്കിൽ ബിജു രാധാകൃഷ്ണൻ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നെന്നും,രാഷ്ട്രീയക്കാരും ഉപഭോക്താക്കളും സരിതയെ മോശപ്പെട്ട രീതിയിൽ ഉപയോഗിക്കാൻ ശ്രമിച്ചിരുന്നെന്നും രാജശേഖരൻ വെളിപ്പെടുത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News