Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കില്‍ അര്‍ദ്ധനഗ്ന ചിത്രം പോസ്റ്റ് ചെയ്തതിനു അമ്മ 12 വയസ്സുകാരി മക്കളെ അതിക്രൂരമായി ബെല്‍റ്റ് കൊണ്ടടിക്കുന്ന വീഡിയോ പുറത്ത്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലാണ് സംഭവം നടന്നത്. അമ്മയായ ഹെലെന്‍ ബാര്‍ട്ട്ലെറ്റ് ആണ് മകളെ അതിക്രൂരമായി മര്‍ദിച്ചത്. പെണ്‍കുട്ടി അടിവസ്ത്രം മാത്രം ധരിച്ചുള്ള ഫോട്ടോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുകയും തന്റെ കാമുകനുമായി അശ്ലീല ചാറ്റില്‍ ഏര്‍പ്പെട്ടതും ചെയ്യുന്നത് അമ്മ കാണാൻ ഇടയായതാണ് മകളെ ഇത്തരത്തിൽ ക്രൂരമായി മര്‍ദ്ദിക്കുവാന്‍ കാരണമായത്. അടിയേറ്റ് മകള്‍ പുളയുന്നതും നിലത്ത് വീഴുന്നതും കാണാം എന്നാല്‍ അതൊന്നും വകവെക്കാതെ അമ്മ മകളെ ചീത്ത വിളിച്ചു കൊണ്ട് അടിക്കുന്നതായാണ് വീഡിയോയിൽ. തുടര്‍ന്ന്‍ അമ്മ തന്നെ ആ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ അത് ഇത്ര വലിയ വിവാദം ആകും എന്നൊന്നും അറിഞ്ഞിരുന്നില്ല എന്നാണ് ഹെലെന്‍ പറഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച്ചഅപ്‌ലോഡ് ചെയ്ത ഈ വീഡിയോ 43000 പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഹെലെന്‍ നല്‍കിയ അഭിമുഖത്തില്‍ തന്റെ മകളുടെ ചാറ്റിൽ മകളുടെ കാമുകൻ അവളെ സെക്സിനു പ്രേരിപ്പിക്കുന്നതു കണ്ടപ്പോൾ തന്റെ സമനില തെട്ടിയതാനെന്നും തന്റെ മകളെ നല്ല പാതയിലേക്ക് നയിക്കുവാന്‍ വേണ്ടിയാണ് താന്‍ തല്ലിയതെന്നും,അതിനായി ജയിലില്‍ പോകാന്‍ വരെ തയ്യാറാണെന്ന് പറഞ്ഞിരുന്നു. തന്റെ ഭർത്താവ് ഉപേക്ഷിച്ചു പോയ ശേഷം കുട്ടികളെ അത്രയും ഒറ്റയ്ക്ക് വളർത്തുന്ന ഒരു അമ്മയുടെ പേടി ആണ് തന്നെകൊണ്ട് അങ്ങനെ ചെയ്യിച്ചതെന്നും ആ അമ്മ പറഞ്ഞു. എന്നാല്‍ തന്റെ മകളെ കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കിയതില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അമ്മ പറഞ്ഞു.
–
Leave a Reply