Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരം ജനീലിയ ഗർഭിണിയാണെന്ന് വാർത്തകൾ. പൊതുവേദികളില്‍ ഭര്‍ത്താവ് റിതേഷ് ദേശ്മുഖിനൊപ്പം വരാറുള്ള ജനീലിയയെ ഇപ്പോൾ പൊതു പരിപാടികളിലൊന്നും കാണാതായതോടെയാണ് താരം ഗർഭിണിയാണെന്ന വാർത്തകൾ പരക്കാൻ തുടങ്ങിയത്.കൂടാതെ റിതേഷിന്റെ മറാത്തി ചിത്രം യെല്ലോയുടെ സ്‌ക്രീനിംഗിനെത്തിയപ്പോള്‍ ജെനീലിയയുടെ വയര്‍ വീര്‍ത്തിരുന്നെന്നും ഫ്‌ളോറിഡയില്‍ നടന്ന ഐഐഎഫ് അവാര്‍ഡ് 2014ന് റിതേഷിനൊപ്പം ജെനീലിയ എത്താതിരുന്നത് യാത്രയിൽ ബുദ്ധിമുട്ടുണ്ടാകേണ്ടെന്നു വച്ചാണെന്നും ഗോസിപ്പുകൾ ഉയരുന്നുണ്ട്.എന്നാൽ ജനീലിയയുടെയും റിതേഷിൻറെയും സുഹൃത്തുക്കൾ ഈ വാർത്ത നിഷേധിക്കുകയാണ് ചെയ്തത്.
Leave a Reply