Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 10:12 am

Menu

Published on May 5, 2014 at 3:46 pm

ഗായിക ചിന്മയി ശ്രീപദ വിവാഹിതയായി

playback-singer-chinmayi-sripada-marries-actor-rahul-ravindran

ഗായിക ചിന്മയി ശ്രീപദ വിവാഹിതയായി.തമിഴ് നടൻ രാഹുൽ രവീന്ദ്രനാണ് വരൻ.ഇരുവരും ഒരു വർഷത്തോളം പ്രണയത്തിലായിരുന്നു. ഹിന്ദു ആചാര പ്രകാരം ചെന്നൈയിലാണ് വിവാഹം നടന്നത്. രണ്ടു പേരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ ‘ഒരു ദൈവം തന്ത പൂവേ’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് ചിന്മയി സിനിമ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്.പിന്നീട് ഹിന്ദി,തമിഴ്,തെലുങ്ക് എന്നീ ചിത്രങ്ങളിലായി നിരവധി ഗാനങ്ങൾ ആലപിക്കുകയും ഒട്ടേറെ അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.മോസ്കോവിൻ കാവേരി എന്ന ചിത്രത്തിലൂടെയാണ് രാഹുൽ രവീന്ദ്രൻ തമിഴ് സിനിമ രംഗത്തേക്ക് കടന്നു വരുന്നത്.തെലുങ്ക്,ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും രാഹുൽ അഭിനയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News