Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മദ്യ ലഹരിയിൽ വാഹനമോടിച്ച് ഒരാളെ കൊന്ന കേസിൽ ബോളിവുഡ് താരം സൽമാൻഖാന് പത്തു വർഷത്തെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യത.സംഭവം നേരിൽ കണ്ട രണ്ടു പേർ കോടതിയിൽ സൽമാൻഖാനെതിരെ സാക്ഷി പറഞ്ഞതോടെയാണ് കേസ് വന്നത്.സൽമാൻ തന്നെയാണ് കുറ്റക്കാരനാണെന്ന് കോടതിയിൽ തെളിഞ്ഞാൽ പത്തു വർഷത്തെ ജയിൽ ശിക്ഷയായിരിക്കും താരത്തിന് ലഭിക്കുക.2002 സെപ്തംബര്‍ 28നായിരുന്നു സൽമാൻ ഓടിച്ചിരുന്ന ലാന്‍ഡ് ക്രൂയിസര്‍ കാറിടിച്ച് ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.താനല്ല വണ്ടി ഓടിച്ചതെന്നായിരുന്നു താരം ഇതുവരെ പറഞ്ഞിരുന്നത്.എന്നാൽ സാക്ഷികളുടെ അടിസ്ഥാനത്തിൽ ഇത് തെറ്റാണെന്ന് തെളിയുകയായിരുന്നു.അന്ന് താരം ഓടിച്ചിരുന്ന കാറിന്റെ പല ഭാഗങ്ങളും ഒന്നാം സാക്ഷി തിരിച്ചറിഞ്ഞു.സല്മാന് ഖാന് കാറിലെ ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങുന്നത് കണ്ടുവെന്നാണ് രണ്ടാം സാക്ഷി കോടതിയിൽ വെളിപ്പെടുത്തിയത്.
Leave a Reply