Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുവതാര നിരകൾ അണിനിരക്കുന്ന ബാഗ്ലൂർ ഡെയ്സിൻറെ ട്രെയിലർ പുറത്തിറങ്ങി.അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ,ഫഹദ്ഫാസിൽ ,നസ്രിയ,ഇഷ തൽവാർ,നിത്യ മേനോൻ എന്നിവർ പ്രധാന വേഷം ചെയ്യുന്നു. ബാഗ്ലൂർ,പോണ്ടിച്ചേരി,എറണാകുളം.ഹൈദരാബാദ്,ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രത്തിൻറെ ചിത്രീകരണം നടത്തിയിരിക്കുന്നത്.ഒരു തറവാട്ടിലെ സഹോദരി സഹോദരന്മാരുടെ മക്കളായാണ് ദുൽഖറും,നസ്രിയയും,നിവിൻ പോളിയും അഭിനയിക്കുന്നത്. ജോലി ലഭിച്ച് ഇവർ മൂന്നു പേരും ബാഗ്ലൂരിലേക്ക് പോകുന്നു. അവിടെ വെച്ച് ഇവരുടെ ആഘോഷങ്ങളിലേക്ക് ഫഹദും നിത്യ മേനോനും എത്തുന്നതോടെ ഇവർക്കിടയിലുണ്ടായ തമാശകളും പ്രശ്നങ്ങളും സൗഹൃദവുമാണ് ചിത്രത്തിലുള്ളത്.അൻവർ റഷീദും സോഫിയ പോളുമാണ് ചിത്രത്തിൻറെ നിർമാണം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഈ മാസം 23 ന് തിയേറ്ററുകളിലെത്തും.
Leave a Reply