Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തീ പിടിച്ച കെട്ടിടത്തിൻറെ നാലാം നിലയിൽ നിന്നും അമ്മ തൻറെ രണ്ടു മക്കളെയും പുറത്തേക്കെറിഞ്ഞു.റഷ്യന്‍ റിപ്പബ്ലിക് ഓഫ് ബാസ്കുര്‍ദിസ്ഥാനിൽ മില അക്സകോവ എന്ന സ്ത്രീയാണ് തീയിൽ കുടുങ്ങിയെന്ന് മനസിലാക്കിയതോടെ തൻറെ മക്കളെയും രക്ഷപ്പെടുത്താനായി കെട്ടിടത്തിൻറെ നാലാം നിലയിൽ നിന്നും പുറത്തേക്കെറിഞ്ഞത്.താഴെ ഉള്ളവര്‍ അടിയില്‍ ബെഡും മറ്റും കൊണ്ട് വച്ചതിനാൽ അവർ വീണത് അതിലേക്കായിരുന്നു.അതിനാൽ കുട്ടികൾ അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടു.4 വയസ്സുള്ള വന്യ,13 കാരിയായ നതാലിയ എന്നീ കുട്ടികളെയാണ് യുവതി എറിഞ്ഞത്.താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.തീ പിടിച്ച എനര്‍ജെട്ടിക് ഗ്രാമത്തിലെ ഈ കോമ്പ്ലക്സില്‍ നിന്നും 142 ഓളം പേരെയാണ് ഫയർ സർവീസെത്തി രക്ഷപ്പെടുത്തിയത്.
Leave a Reply