Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 4:57 pm

Menu

Published on May 9, 2014 at 2:14 pm

ദിലീപ് -കാവ്യ വിവാഹം ജൂണ്‍ 25ന്…???

dileep-to-marry-kavya-madhavan-on-june-25

മലയാളസിനിമയിലെ ജനപ്രിയ താര ജോഡികളായ ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നതായി ഇന്റര്‍നെറ്റില്‍ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നു . ദിലീപ്, കാവ്യ വിവാഹം ജൂണ്‍ 25 ന് നിശ്ചയിച്ചുവെനാണ് നെറ്റില്‍ വ്യാപക പ്രചാരം നടന്നത്. ദിലീപിന്റെ പേരിലുള്ള വ്യാജ ട്വിറ്റെര്‍ പ്രൊഫൈല്‍ വഴിയാണ് ഈ വാര്‍ത്ത‍ ചൂടോടെ പ്രചരിച്ചത്. വാര്‍ത്ത കണ്ടവര്‍ മുന്‍പും പിന്‍പും നോക്കാതെ റീട്വീറ്റ് ചെയ്തതോടെ സംഭവം വന്‍തോതില്‍ പ്രചരിക്കുകയായിരുന്നു.അതേസമയം  ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണെന്നും വാര്‍ത്തയെപ്പറ്റി അറിയിയില്ലെന്നുമാണ് ദിലീപിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് കാവ്യാ മാധവന്റെ പിതാവ് പ്രതികരണവുമായി രംഗത്തുവന്നത്.ദിലീപ് കാവ്യയെ കല്യാണം കഴിക്കുമെന്ന വാര്‍ത്തകളൊന്നും ഇപ്പോള്‍ സ്ഥിരീകരിക്കുന്നില്ലെന്നും പുനര്‍വിവാഹക്കാര്യം മാതാപിതാക്കള്‍ തീരുമാനിക്കുമെന്നും കാവ്യയുടെ അച്ഛന്‍ പ്രതികരിച്ചു. മാധ്യമങ്ങളില്‍ വരുന്ന എല്ലാ വാര്‍ത്തകളും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് കാവ്യയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ കൂടുതല്‍ സമയവും നൃത്തപഠനത്തിനും മറ്റുമാണ് കാവ്യ സമയം ചെലവഴിക്കുന്നത്. കാവ്യയും ദിലീപും തമ്മില്‍ അടുപ്പമാണെന്ന ഗോസിപ്പുകള്‍ പണ്ടുമുതലേ പ്രചരിക്കുന്നതാണ്.അടുത്തിടെ  ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള അകല്‍ച്ച മാധ്യമങ്ങളിലൂടെ ദിലീപ്  സ്ഥിരീകരിച്ചതോടെയാണ് ദിലീപ് – കാവ്യാ ഗോസിപ്പ് വീണ്ടും ചര്‍ച്ചയാകുന്നത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News