Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on May 9, 2014 at 4:17 pm

പ്രായപൂര്‍ത്തിയാകാത്ത കുടിയേറ്റക്കാരെ ഉപയോഗിച്ച് യു കെയില്‍ വേശ്യാവൃത്തി ;റെയ്ഡിൽ 22 പേർ അറസ്റ്റിൽ

22-roma-migrants-arrested-in-child-rape-case

ലണ്ടന്‍ : പ്രായപൂര്‍ത്തിയാകാത്ത കുടിയേറ്റക്കാരെ ഉപയോഗിച്ച് വേശ്യാവൃത്തി നടത്തിയ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.ഈ ചൈല്‍ഡ് സെക്‌സ് റാക്കറ്റ് ലൈംഗികവൃത്തിയ്ക്കായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കൊണ്ടു വന്ന് വിൽപ്പന നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.ഇവിടെ വേറെയും ചൈൽഡ് സെക്സ് റാക്കറ്റുകൾ ഉണ്ടെന്നാണ് പോലീസ് നിഗമനം.വേറെ ബിര്‍മിങ്ഹാമിലെയും ലീഡ്‌സിലെയും നൂറുകണക്കിന് വിലാസങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.ഇവരെല്ലാം റോമ കുടിയേറ്റക്കാരാണെന്നാണ് പോലീസിൻറെ കണ്ടെത്തൽ. കെൻറ്, മിഡ്‌ലാന്റ്‌സ്, വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ഗൂഢസംഘാംഗങ്ങളുടെ വീടുകളില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് ഇവരെ പിടി കൂടിയത്.ഇവരിൽ പലരും പോലീസ് നിരീക്ഷണത്തിലായിരുന്നു.

Loading...

Comments are closed.

More News