Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂപോര്‍ട്ട്:മൂന്ന് മക്കളെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ളണ്ടിലെ ന്യൂപോര്‍ട്ട് സിറ്റിയിലാണ് സംഭവം നടന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് യുവതി മൂന്നു മക്കളുടെയും കഴുത്തറുക്കാൻ ശ്രമിച്ചത്.കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ സംഭവം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.ഉടൻ തന്നെ പോലീസെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചതിനാൽ കുട്ടികളുടെ കുട്ടികളുടെ ജീവന് ആപത്തൊന്നും സംഭവിച്ചില്ല. ആത്മഹത്യക്ക് ശ്രമിച്ച യുവതിക്കും പരിക്കേറ്റിട്ടുണ്ട്. യുവതി മാതാപിതാക്കളുടെ ഏക മകളാണെന്നും യുവതിക്ക് മാനസിക രോഗത്തിനുള്ള ചികിത്സ ആവശ്യമുണ്ടായിരുന്നതായും അയൽവാസികൾ പോലീസിനോട് പറഞ്ഞു.
Leave a Reply