Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:01 pm

Menu

Published on May 10, 2014 at 12:01 pm

ചൊവ്വയിൽ സ്ഥിര താമസമാക്കാൻ തിരഞ്ഞെടുക്കപ്പെട്ട 44 പേരിൽ ഒരു മലയാളിയും !

44-indians-selected-in-trip-of-mars

ലണ്ടൻ: ചൊവ്വയിലേക്ക് പറക്കാൻ ഒരു മലയാളി ഉൾപ്പെടെ 44 ഇന്ത്യക്കാരെ തിരഞ്ഞെടുക്കപ്പെട്ടു. അപേക്ഷ നൽകിയ 20,000 ഇന്ത്യക്കാരിൽ നിന്നാണ് ഇവരെ തിരഞ്ഞെടുക്കപ്പെട്ടത്.ചൊവ്വയിൽ കോളനികൾ സ്ഥാപിച്ച് അവിടെ സ്ഥിര താമസമൊരുക്കുന്ന ദൗത്യത്തിലേക്കാണ് ഇവരെ തിരഞ്ഞെടുത്തത്.ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി 705 പേരാണ് ചൊവ്വയിലേക്ക് പോകുന്നത്. മുംബൈ, കൊൽക്കത്ത, ന്യൂഡൽഹി, പൂനെ,തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ചൊവ്വാ യാത്രയ്ക്കായി തയ്യാറെടുക്കുന്നത്. വിവിധ രാഷ്ട്രങ്ങളിൽ നിന്നായി രണ്ടു ലക്ഷത്തോളം പേരാണ് ചൊവ്വയിൽ സ്ഥിരതാമസമാക്കാൻ അപേക്ഷകൾ നൽകിയിരുന്നത്. നെതർലാൻറ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോണ്‍പ്രോഫിറ്റ് സംഘടനയാണ് ചൊവ്വയിൽ മാർസ് വണ്‍ ദൗത്യം പ്രഖ്യാപിച്ചത്.ചൊവ്വാ യാത്രയ്ക്ക് തയ്യാറെടുക്കുന്ന മലയാളിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News