Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 1, 2024 11:22 am

Menu

Published on May 15, 2014 at 11:35 am

നടൻ പൃഥിരാജിനെതിരെ എക്‌സൈസ് കേസെടുത്തു

excise-filed-case-against-prithviraj

തിരുവനന്തപുരം :നടൻ പൃഥിരാജിനെതിരെ എക്‌സൈസ് കേസെടുത്തു.സെവന്‍ത് ഡേ എന്ന സിനിമയിൽ മദ്യപാനരംഗത്ത് നിയമാനുസൃത മുന്നറിയിപ്പ് നല്‍കാതെ അഭിനയിച്ചതിനാണ് പൃഥിരാജിനെതിരെ കേസെടുത്തത്. ചിത്രത്തിൻറെ സംവിധായകന്‍ ശ്യാംധര്‍, നിര്‍മ്മാതാവ് ഷിബു സുശീലന്‍ എന്നിവർക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്.പുകവലിക്കുന്ന സീനുകളിലും മദ്യപാന സീനുകളിലും ലഹരി ഉപയോഗിക്കുന്ന സീനുകളിലും ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന് എഴുതിക്കാണിക്കണമെന്നാണ് നിയമം. എന്നാൽ സെവന്‍ത് ഡേ എന്നചിത്രത്തിൽ ഇത് എഴുതിക്കാണിച്ചിരുന്നില്ല.ഇതിനെ തുടർന്നാണ് സിനിമയുടെ സംവിധായകനും നിർമ്മാതാവിനും നടനുമെതിരെ എക്സൈസ് കേസേടുത്തത്.വിഷു ചിത്രങ്ങളിൽ മികച്ച വിജയം നേടിയ ചിത്രമാണിത്.ഡേവിഡ് എബ്രഹാം എന്ന സസ്‌പെന്‍ഷനിലായ ഐപിഎസ് ഉദ്യോഗസ്ഥനെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News