Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സുഡാൻ : സുഡാനിൽ ക്രിസ്തുമതം സ്വീകരിച്ച മുസ്ലിം യുവതിക്ക് വധശിക്ഷ വിധിച്ചു.എട്ടുമാസം ഗര്‍ഭിണിയും ഒരു കുട്ടിയുടെ അമ്മയുമായ സുഡാനി യുവതി മരിയാം യാഹിയ ഇബ്രാഹിം ഇസ്ഹാഖിനെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. ശരിയത്ത് നിയമം അനുസരിച്ചാണ് മരിയാമിന് കോടതി വധശിക്ഷ വിധിച്ചത്. ക്രിസ്ത്യന്‍ മതവിശ്വാസിയായ സ്ത്രീയുടെ മകളായാണ് താന്‍ ജനിച്ചതെന്നും എന്നാല്‍ അച്ഛന്‍ മുസ്ലിമായതിനാല്‍ സമൂഹം തന്നെയും മുസ്ലിമാക്കി മുദ്രകുത്തുകയായിരുന്നു എന്നായിരുന്നു 27കാരിയായ യുവതിയുടെ പ്രതികരണം. തിരിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ മൂന്ന് ദിവസത്തെ സമയം യുവതിക്ക് ജഡ്ജി നല്‍കി. എന്നാല്‍ വീണ്ടും കോടതി കേസ് വിളിച്ചപ്പോള്‍ താനൊരു ക്രിസ്ത്യാനിയാണെന്ന് യുവതി ആവര്‍ത്തിച്ചു. ഇതിനെത്തുടര്‍ന്നാണ് കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ കോടതിക്ക് പുറത്ത് സാമൂഹിക പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്.
Leave a Reply